തിരുവനന്തപുരം: നീറ്റ് പരീക്ഷാ തിരിമറിക്കെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കാന്‍ കെ.എസ്.യു.
വിദ്യാര്‍ഥി വിരുദ്ധ നടപടികളിലും പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ മര്‍ദനത്തിലും പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കല്‍ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും പഠിപ്പുമുടക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കാന്‍ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും നീറ്റ് വിഷയത്തില്‍ അര്‍ഹമായ നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്നും നേതൃത്വം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.