രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ പകുതിക്കുശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണിത്.

24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 161 മരണം. ഇതും കഴിഞ്ഞ 44 ദിവസങ്ങള്‍ക്കുള്ളിലെ കൂടിയ നിരക്കാണ്.‌ ഇതോടെ ഇന്ത്യയില്‍ ആകെ മരണം 1,58,756 ആയി. നിലവില്‍ ചികില്‍സയിലുള്ളവര്‍ 2,15,800 പേര്‍.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,13,59,048 ആയി ഉയര്‍ന്നു. ഇതില്‍ 1,09,89,897 പേരും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,637 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ദിവസം 15,602 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്‌. വിവിധ സംസ്ഥാനങ്ങളിലായി 2,10,544 രോഗികളാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. രാജ്യത്തുടനീളം 1,58,607 പേരുടെ ജീവനും കോവിഡ് കവര്‍ന്നു.

കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറില്‍ റിപ്പോർട്ട് ചെയ്ത കേസുകളില്‍ 87.73 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്തെ രോഗവിമുക്തി നിരക്ക് 96.82 ല്‍നിന്ന് 96.75 ആയി കുറഞ്ഞു.

ആഗോളക്കണക്കിലും 1.13 കോടി കേസുകളുമായി ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ്. യുഎസും (3 കോടിയിലേറെ) ബ്രസീലുമാണ് (1.14 കോടി) മുന്നില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.