ദുബായ്: വാർഷിക അവധിക്കായി യുഎഇയിലെ സ്കൂളുകള്‍ അടച്ചു. ഏപ്രിലില്‍ ഇന്ത്യന്‍ കരിക്കുലമുളള സ്കൂളുകളില്‍ പുതിയ അധ്യയനവർഷത്തോടെ പഠനം ആരംഭിക്കും.വിവിധ എമിറേറ്റുകളില്‍ കുട്ടികള്‍ക്ക് സ്കൂളുകളിലെത്തിയുളള പഠനം ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും തീരുമാനപ്രകാരം വേണമെങ്കില്‍ ഇലേണിംഗോ ക്യാംപസ് പഠനമോ ആകാമെന്നാണ് സ്കൂളുകള്‍ നല്‍കിയിരിക്കുന്ന നിർദ്ദേശം. ഏപ്രിലില്‍ സ്കൂളുകള്‍ തുറക്കുമ്പോഴും ഇതേ രീതിയില്‍ തന്നെ മുന്നോട്ടുപോകുമന്നാണ് സ്കൂളുകള്‍ നല്‍കുന്ന സൂചന. അതേസമയം തന്നെ വിദ്യാഭ്യാസമന്ത്രാലയവും ആരോഗ്യമന്ത്രാലയവും നല്‍കിയിട്ടുളള മാർഗനിർദ്ദേശങ്ങളനുസരിച്ചാണ് വിവിധ സ്കൂളുകളില്‍ ക്യാംപസിലെത്തിയുളള പഠനം പുരോഗമിച്ചത്. ദുബായില്‍ ഏപ്രില്‍ നാലിനാണ് സ്കൂളുകള്‍ തുറക്കുക. അബുദബിയില്‍ 11 നും ക്ലാസുകള്‍ തുറക്കും. സിബിഎസ് ഇ വിദ്യാർത്ഥികള്‍ക്ക് മെയിലാണ് പരീക്ഷ. 10,12 ക്സാലുകളിലെ ബോർഡ് പരീക്ഷകള്‍ ഏപ്രില്‍ എട്ടിനാണ് തുടങ്ങുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.