കണ്ണൂര്‍: ധര്‍മ്മടത്ത് പിണറായി വിജയനെ നേരിടാന്‍ കെ.സുധാകരന്‍ ഇറങ്ങണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ മെയില്‍ പ്രവാഹമാണ്. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ് ഇ മെയിലുകള്‍.
പിണറായിക്കെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്ന് ഡിസിസി നേതാവും കഴിഞ്ഞ തവണ ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന മമ്പറം ദിവാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിച്ചാല്‍ അത് ജയത്തിലേക്ക് എത്തുമെന്നാണ് പ്രവര്‍ത്തകരുടെ വാദം.
ധര്‍മ്മടം മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. അതിനാല്‍ കെ.സുധാകരനെപ്പോലെ ശക്തനായ ഒരു നേതാവ് മത്സരിച്ചാല്‍ ധര്‍മ്മടം പിടിക്കാമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. ധര്‍മ്മടത്ത് മത്സരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം ഫോര്‍വേര്‍ഡ് ബ്ലോക്ക് തള്ളിയിരുന്നു. ധര്‍മ്മടത്തിന് പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചു.
ഫോര്‍വേര്‍ഡ് ബ്ലോക്കിന് നിലവില്‍ ധര്‍മ്മടം മണ്ഡലമാണ് കോണ്‍ഗ്രസ് അനുവദിച്ചിരിക്കുന്നത്. ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ഇവിടെ മത്സരിക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിലവില്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ തീരുമാനം. ഇതേ തുടര്‍ന്നാണ് സുധാകരന്‍ തന്നെ രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.