അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ പ്രകാശനം ചെയ്തു

അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ പ്രകാശനം ചെയ്തു

അസീസി: എട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിന് സമ്മാനിച്ച വിശ്വപ്രസിദ്ധമായ ‘സൂര്യകീർത്തനം’ (Canticle of the Sun) പുതിയ മലയാള പരിഭാഷയിൽ പുറത്തിറങ്ങി. ഇറ്റലിയിലെ അസീസിയിലുള്ള ബസിലിക്ക ഓഫ് സെന്റ് ഫ്രാൻസിസിൽ നടന്ന ചടങ്ങിൽ പരിശുദ്ധ പിതാവ് ഈ അമൂല്യ കൃതി പ്രകാശനം ചെയ്തു.

അസീസിയിലെ ബസിലിക്കയിൽ സേവനം ചെയ്യുന്ന മലയാളി ഫ്രാൻസിസ്‌കൻ കൺവെൻച്വൽ വൈദികനായ ഫാ. ഫിലിപ്പ് കരോട്ടപ്പുറം ഒഎഫ്എം ആണ് ഇറ്റാലിയൻ ഭാഷയിൽ നിന്നും ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. വിശുദ്ധ ഫ്രാൻസിസിന്റെ ആത്മീയ ചൈതന്യവും കവിതാത്മക സൗന്ദര്യവും ചോർന്നുപോകാതെ മലയാളത്തിന്റെ ഹൃദയസ്പർശിയായ ശൈലിയിലാണ് ഈ പരിഭാഷ ഒരുക്കിയിരിക്കുന്നത്.

വിവിധ ഫ്രാൻസിസ്‌കൻ സന്യാസ സഭകളിലെ വൈദികരും സന്യാസിനികളും ഉൾപ്പെടെ 117 അംഗങ്ങൾ ഒരുമിച്ച് ആലപിച്ച ‘സൂര്യകീർത്തനം’ സെബി തുരുത്തിപ്പുറത്തിന്റെ സംഗീതത്തിൽ ആബേൽ ടി ജോയിയുടെ സിനിമാറ്റോഗ്രാഫിയിലും മനുവിന്റെ സംവിധാനത്തിലും യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.

വിശുദ്ധ ഫ്രാൻസിസിന്റെ ജന്മനാടായ അസീസിയിൽവെച്ച് അദേഹത്തിന്റെ ആത്മീയ പൈതൃകം ഉറങ്ങുന്ന മണ്ണിൽ വെച്ച് ഒരു മലയാളി വൈദികന്റെ പരിഭാഷ മാർപാപ്പ പ്രകാശനം ചെയ്തത് മലയാള കരൾത്തീരങ്ങൾക്കും കേരളത്തിലെ ഫ്രാൻസിസ്‌കൻ സമൂഹത്തിനും ചരിത്രപരമായ അംഗീകാരമായി മാറി. സൃഷ്ടിയോടുള്ള സ്നേഹവും സാഹോദര്യവും ഓർമ്മിപ്പിക്കുന്ന ഈ പ്രാർത്ഥനാഗീതം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.