കാലവര്‍ഷക്കെടുതി: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാലവര്‍ഷക്കെടുതി: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍, വയനാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് പ്രാദേശിക അടിസ്ഥാനത്തില്‍ അവധി പ്രഖ്യാപിച്ചത്. മിക്ക ജില്ലകളിലും പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന കേന്ദ്രങ്ങള്‍, സിബിഎസ്ഇ-ഐസിഎസ്ഇ സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പഠന കേന്ദ്രങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

മലയോര മേഖലകളിലും തീരദേശങ്ങളിലും മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടിയായാണ് നടപടി. വയനാട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള കേന്ദ്രങ്ങള്‍ക്കാണ് അവധി ബാധകമാക്കിയിരിക്കുന്നത്. അതേസമയം ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍, സര്‍വകലാശാലാ പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരും മലയോര മേഖലകളിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.