'കേരളം': സംസ്ഥാനത്തിന്റെ പേരുമാറ്റ ബില്‍ ലോക്‌സഭ പാസാക്കി; ചര്‍ച്ചയ്ക്ക് അവസരം നല്‍കിയില്ലെന്ന് പ്രതിപക്ഷ എംപിമാര്‍

'കേരളം': സംസ്ഥാനത്തിന്റെ പേരുമാറ്റ ബില്‍ ലോക്‌സഭ പാസാക്കി; ചര്‍ച്ചയ്ക്ക് അവസരം നല്‍കിയില്ലെന്ന് പ്രതിപക്ഷ എംപിമാര്‍

ന്യൂഡല്‍ഹി: 'കേരളം ബില്‍' ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. മന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് പരിഗണനയ്ക്ക് എടുക്കണമെന്ന അപേക്ഷ സ്പീക്കറിനെ അറിയിച്ചത്.

ബില്‍ ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കണ്ടെന്ന് യുഡിഎഫ് എംപിമാര്‍ ആവശ്യമുന്നയിച്ചിരുന്നു. ലോക്‌സഭയില്‍ ബഹളം നടക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് സംസാരിക്കാനുള്ള അവസരം കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ല് ചര്‍ച്ചയ്ക്ക് എടുക്കരുതെന്ന അപേക്ഷ സ്പീക്കറിനെ അറിയിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭയിലെ ബഹളത്തിനിടയില്‍ തന്നെ ബില്ല് പാസാക്കുകകയായിരുന്നു.

ബില്ല് പാസാക്കുന്നതിനിടയിലെ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനെതിരെ നിത്യാനന്ദ റായി ആഞ്ഞടിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ആവശ്യപ്രകാരമാണ് കേരള എന്ന പേര് മാറ്റാന്‍ തയ്യാറെടുത്തതെന്നും എന്നാല്‍ പ്രതിപക്ഷ എംപിമാരുടെ നിലപാട് ശരിയല്ലെന്നും നിത്യാനന്ദ റായി വിമര്‍ശിച്ചു.

അടുത്ത ദിവസങ്ങളില്‍ തന്നെ ബില്‍ രാജ്യസഭയും പാസാക്കും. പിന്നീട് രാഷ്ട്രപതി ഒപ്പിടുന്നതോടെ കേരള എന്ന പ്രയോഗം മാറി കേരളം എന്നാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.