ദുബായ്: യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്കും വിമാന യാത്രികര്‍ക്കും ആശ്വാസവും ആകര്‍ഷകവുമായ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. സന്ദര്‍ശകര്‍ക്ക് സൗജന്യ വിസ വാഗ്ദാനം ചെയ്തുകൊണ്ടുള്ള അബുദാബിയുടെ സമീപകാല പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ്, യാത്രക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യവും സുരക്ഷിതത്വവും ഉറപ്പ് നല്‍കുന്ന നിരവധി ഇളവുകളുമായി എമിറേറ്റ്സ് രംഗത്തെത്തിയിരിക്കുന്നത്.
ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് തിയതി മാറ്റുന്നതിനായി നല്‍കിയിരുന്ന നിരക്കുകളിലാണ് കമ്പനി പ്രധാനമായും ഇളവ് വരുത്തിയിരിക്കുന്നത്. എമിറേറ്റ്സ് വിമാനങ്ങളില്‍ ഇനി എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്രാ തിയതി മാറ്റാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. മുന്‍പ് ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം, ഇനി മുതല്‍ ഇക്കണോമി വിഭാഗത്തിലെ സേവര്‍, ഫ്‌ളെക്‌സ് ടിക്കറ്റുകള്‍ക്കും ബിസിനസ് ക്ലാസിലെ സ്‌പെഷല്‍, സേവര്‍, ഫ്‌ളെക്‌സ് ടിക്കറ്റുകള്‍ക്കും ലഭ്യമാകും.
ഇക്കണോമി ഫ്‌ളെക്‌സ് പ്ലസ്, പ്രീമിയം ഇക്കണോമി, ബിസിനസ് ഫ്‌ളെക്‌സ് പ്ലസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് നേരത്തെ തന്നെ ഈ സൗകര്യം ലഭിച്ചിരുന്നു. കൂടാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എമിറേറ്റ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു തവണ സൗജന്യമായി ഡേറ്റ് മാറ്റാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ഈടാക്കിയിരുന്ന റീഫണ്ട് ഫീസിലും വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നിരക്കനുസരിച്ച് ഇക്കണോമി സേവര്‍ ടിക്കറ്റിന്റെ റീഫണ്ട് ഫീസ് 50 ഡോളറായും ഫ്‌ളെക്‌സ് ടിക്കറ്റിന്റേത് 25 ഡോളറായും കുറച്ചു. ബിസിനസ് ക്ലാസില്‍ സ്‌പെഷല്‍, സേവര്‍ ടിക്കറ്റുകള്‍ക്ക് 50 ഡോളറും ഫ്‌ളെക്‌സ് ടിക്കറ്റുകള്‍ക്ക് 25 ഡോളറുമാണ് ഇനി റീഫണ്ട് ഫീസായി നല്‍കേണ്ടി വരിക. ടിക്കറ്റ് നിരക്കുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മൂലം യാത്രികര്‍ക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ 24 മണിക്കൂര്‍ വരെ നിരക്ക് പിടിച്ചു വെക്കാനുള്ള (Hold Fare) സൗകര്യവും നല്‍കുന്നുണ്ട്. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കിലും, നിരക്ക് ഉയരുകയാണെങ്കില്‍ മുന്‍പ് പിടിച്ചുവെച്ച നിരക്കിലും യാത്രക്കാര്‍ക്ക് ബുക്കിങ് പൂര്‍ത്തിയാക്കാം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും എമിറേറ്റ്സ് അവതരിപ്പിച്ചു. മേഖലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി വാസം ആവശ്യമായി വന്നാല്‍ യാത്രക്കാര്‍ക്ക് 25000 ഡോളര്‍ വരെ ചികിത്സാ ചെലവ് നല്‍കും. സംഘര്‍ഷങ്ങള്‍ മൂലം യാത്ര മുടങ്ങിയാല്‍ സൗജന്യമായി 30 ദിവസത്തേക്ക് യാത്ര നീട്ടിവെക്കാനും സാധിക്കും. ബാഗേജ് നഷ്ടപ്പെടുക, ഫ്‌ളൈറ്റ് റദ്ദാക്കപ്പെടുക തുടങ്ങിയ സാഹചര്യങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്.
വിമാനം റദ്ദാക്കപ്പെടുന്നത് മൂലം യാത്ര മുടങ്ങുന്നവര്‍ക്ക് താമസ സൗകര്യം എമിറേറ്റ്സ് നേരിട്ട് ഉറപ്പാക്കും. കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ മുടങ്ങുകയോ എമിറേറ്റ്സ് വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി അന്തിമ ലക്ഷ്യസ്ഥാനം വരെയുള്ള ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൈ വാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനക്കമ്പനികള്‍ തമ്മിലുള്ള മത്സരം ശക്തമായതോടെ പ്രവാസികള്‍ക്കും മറ്റ് യാത്രികര്‍ക്കും വലിയ ആശ്വാസമാണ് ഈ പുതിയ മാറ്റങ്ങള്‍ സമ്മാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.