ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ബിഡിജെഎസ് പിന്തുണച്ചേക്കും

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ബിഡിജെഎസ് പിന്തുണച്ചേക്കും

കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്. ഏറ്റുമാനൂരില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടയിലാണ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം ലതിക പ്രഖ്യാപിച്ചത്. അതേസമയം ബിഡിജെഎസ് സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനം പാർട്ടി മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിഡിജെഎസ് ലതിക സുഭാഷിനെ പിന്തുണച്ചേക്കും.

ഏറ്റുമാനൂരിലെ ജനങ്ങള്‍ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യാന്‍ കൊതിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ കഴിയുമെന്ന് ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെ താനും ആഗ്രഹിച്ചു എന്ന് ലതിക പറഞ്ഞു.

അതേസമയം മറ്റ് പാര്‍ട്ടികളിലേക്ക് പോകുകയില്ലെന്ന മുന്‍ നിലപാട് അവര്‍ കണ്‍വെന്‍ഷനിലും ആവര്‍ത്തിച്ചു. താന്‍ ഒരുഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നായിരുന്നു തല മുണ്ഡനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ ലതിക അഭിപ്രായപ്പെട്ടിരുന്നത്. ഏറ്റുമാനൂരില്‍ സീറ്റ് നല്‍കുമെന്ന് കരുതി. എന്നാൽ സീറ്റ് ലഭിച്ചില്ല. തിരഞ്ഞെടുപ്പുകാലത്ത് ഇത്തരമൊരു നിലപാടുമായി വരേണ്ടിവന്നതില്‍ തനിക്ക് ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു.

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ 1987 ല്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവവും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിച്ചു. സീറ്റ് ലഭിക്കാതിരുന്ന ജോര്‍ജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മല്‍സിരിച്ച്‌ വിജയിച്ചിരുന്നു.
സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും എഐസിസി, കെപിസിസി അംഗത്വവും രാജിവച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.