രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ എസ്പി എസ്. ശശിധരന്; കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് അംഗീകാരം

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ എസ്പി എസ്. ശശിധരന്; കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് അംഗീകാരം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ മെഡലുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള 11 ഉദ്യോഗസ്ഥര്‍ അര്‍ഹരായി. വിശിഷ്ട സേവനത്തിനുള്ള പൊലീസിലെ പ്രമുഖ പുരസ്‌കാരത്തിന് ഡെപ്യൂട്ടി കമ്മീഷണറും എസ്പിയുമായ ശശിധരന്‍ ശങ്കരന്‍ എഴുത്തച്ഛന്‍ തുടങ്ങിയവര്‍ അര്‍ഹനായി. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള സുപ്രധാനമായ പല കേസുകളുടെയും അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച മികച്ച ഉദ്യോഗസ്ഥനാണ് ഇദേഹം.

പൊലീസ് വിഭാഗത്തില്‍ നിന്നുള്ള മറ്റ് ആറ് ഉദ്യോഗസ്ഥര്‍ക്കും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐജി രാജ്പാല്‍ മീണ, എസ്പി ബിനു രാമകൃഷ്ണ പിള്ള, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവികുമാര്‍, എസ്പി ജി. ഉജ്ജ്വല്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ്.എല്‍ ജ്യോതിഷ് കുമാര്‍, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.എസ് സുരേഷ് ബാബു എന്നിവരാണ് മികച്ച സേവനത്തിന് പുരസ്‌കാരം നേടിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍.

അഗ്‌നിരക്ഷാ സേനയിലെയും ജയില്‍ വകുപ്പിലെയും മികച്ച സേവനങ്ങള്‍ക്കും ഇത്തവണ പ്രത്യേക അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാ വിഭാഗത്തില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ജെ. രാജേന്ദ്രന്‍ നായര്‍, എം. സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ജയില്‍ വകുപ്പിലെ ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനില്‍ എസ്. കുമാറും പ്രിസണ്‍ ഓഫീസര്‍ എം.കെ മോഹന്‍ദാസുമാണ് ഈ വിഭാഗത്തില്‍ നിന്ന് അംഗീകാരം നേടിയ മറ്റ് ഉദ്യോഗസ്ഥര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.