'വിദേശ വിവാഹങ്ങളും സ്വര്‍ണം വാങ്ങലും കുറയ്ക്കണം'; സാമ്പത്തിക കുതിപ്പില്‍ 'സ്വദേശി' ആഹ്വാനവുമായി പ്രധാനമന്ത്രി

'വിദേശ വിവാഹങ്ങളും സ്വര്‍ണം വാങ്ങലും കുറയ്ക്കണം'; സാമ്പത്തിക കുതിപ്പില്‍ 'സ്വദേശി' ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗോള പ്രതിസന്ധികള്‍ക്കിടയിലും രാജ്യം കൈവരിച്ച 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്‍സ്റ്റഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദേഹം ഇക്കാര്യം പങ്കുവെച്ചത്. ലോകം മുഴുവന്‍ യുദ്ധത്തിലും അസ്ഥിരതയിലും മുഴുകിയിരിക്കുമ്പോഴും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും എന്നാല്‍ രാജ്യത്ത് നുണകള്‍ പരത്തി നിരാശ പടര്‍ത്താനാണ് ചിലര്‍ ശ്രമിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.

സ്വദേശി പ്രസ്ഥാനവും സ്വാശ്രയത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ അനാവശ്യ ആഡംബര ചെലവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അനാവശ്യ വിദേശ യാത്രകള്‍ ഒഴിവാക്കാനും വിദേശങ്ങളിലെ ആഡംബര വിവാഹങ്ങള്‍ക്ക് പകരം 'വെഡ്ഡിങ് ഇന്‍ ഇന്ത്യ' ആശയം ഏറ്റെടുക്കാനും അദേഹം നിര്‍ദേശിച്ചു. കൂടാതെ വലിയ ആവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സ്വദേശി ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍ ഇന്ത്യയ്ക്ക് വികസിത ഭാരതമായി മാറാന്‍ സാധിക്കുമെന്നും വരുംതലമുറയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ 140 കോടി ജനങ്ങളും ഒന്നിച്ച് മുന്നേറണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.