കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന ലതിക സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ലതികയുമായി സഹകരിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.
കോടിയേരിയുടെ പാര്‍ട്ടിയും ലതികാ സുഭാഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇന്ന് കോട്ടയത്ത് പറയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുന്നണിയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ച ലതിക സുഭാഷിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാന്‍ ആണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രവര്‍ത്തകരെ വിലക്കുന്നതില്‍ ഒതുങ്ങുന്നതല്ല കോണ്‍ഗ്രസ് നീക്കങ്ങള്‍. ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ലതികയ്ക്ക് എതിരെ ഇന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സൂചന നല്‍കി.
കോണ്‍ഗ്രസിനുള്ളിലെ കേരള കോണ്‍ഗ്രസ് വിരുദ്ധ വികാരം പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാം എന്ന് പ്രതീക്ഷിക്കുന്ന ലതികയ്ക്ക് തിരിച്ചടിയാണ് ഈ നിലപാട്. എന്നാല്‍ പിന്നോട്ടില്ലെന്ന് ലതിക സുഭാഷ് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തതോടെ ജോസഫ് വിഭാഗവും ആത്മവിശ്വാസത്തിലാണ്. വോട്ട് ചോര്‍ച്ച ഒഴിവാക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഏറ്റുമാനൂരില്‍ എത്തിച്ച് പ്രചാരണം ഊര്‍ജിതമാക്കാന്‍ ആണ് യുഡിഎഫ് ആലോചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.