വലിച്ചുവാരി വയ്ക്കരുതേ ഫ്രിഡ്ജില്‍ സാധനങ്ങള്‍; ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

വലിച്ചുവാരി വയ്ക്കരുതേ ഫ്രിഡ്ജില്‍ സാധനങ്ങള്‍; ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

ഉപയോഗി ശേഷം ബാക്കിവന്ന ഭക്ഷണസാധനങ്ങളും കണ്ണില്‍ കാണുന്ന പച്ചക്കറികളും എന്നുവേണ്ട അടുക്കളയിലിരിക്കുന്ന പല സാധനങ്ങളും ഫ്രിഡ്ജിനകത്തേക്ക് വയ്ക്കാറുണ്ട് പലരും. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല. ജീവിതത്തില്‍ എന്നതു പോലെ തന്നെ ഫ്രിഡ്ജിലും വേണം അല്‍പം അടുക്കും ചിട്ടയും എല്ലാം.

ഈ അടുക്കും ചിട്ടയും ഫ്രിഡ്ജിന്റെ കാര്യത്തില്‍ നടപ്പിലാകില്ല എന്നാണ് പലരുടേയും ധാരണ. പക്ഷെ അങ്ങനെയല്ല. ഒന്ന് ശ്രദ്ധിച്ചാല്‍ ഫ്രിഡ്ജില്‍ കൃത്യമായി തന്നെ സാധനങ്ങള്‍ ക്രമീകരിക്കാം. ഫ്രിഡ്ജില്‍ ഒരുപാട് സാധനങ്ങള്‍ കുത്തി നിറച്ച് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഇടയ്ക്ക് ഫ്രിഡ്ജ് കൃത്യമായി വ്യത്തിയാക്കുകയും വേണം.

പലപ്പോഴും ഫ്രീസറിലും ഫ്രിഡിജിലും നാം സാധനങ്ങള്‍ വയ്ക്കാറുണ്ട്. ഫ്രീസറില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ പരമാവധി രണ്ടാഴ്ച വരെയും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന കുക്ക് ചെയ്ത ഭക്ണസാധനങ്ങള്‍ പരമാവധി മൂന്ന് ദിവസം വരേയും ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. ഇതാണ് ആരോഗ്യകരവും.

പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ നല്ലതുപോലെ അടച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഈര്‍പ്പം നഷ്ടപ്പെട്ട് ഭക്ഷമം വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ പാകം ചെയ്തതും പാകം ചെയ്യത്തതും ആയ ഭക്ഷണസാധനങ്ങള്‍ ഒരേ റാക്കില്‍ വയ്ക്കുന്നതും നല്ലതല്ല.

ഫ്രീസറില്‍ ഇറച്ചി, മീന്‍ തുടങ്ങിയ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക പാത്രങ്ങളിലാക്കിയോ അല്ലെങ്കില്‍ പ്രത്യേക കവറുകളിലാക്കിയോ വയ്ക്കാന്‍ ശ്രദ്ധിക്കുക. തൈര്, പാല്‍, വെണ്ണ തുടങ്ങിയ സാധനങ്ങള്‍ തണുപ്പു കൂടുതലുള്ള ഫ്രിഡ്ജിന്റെ മുകള്‍ ഭാഗത്ത് വയ്ക്കുന്നതാണ് നല്ലത്.

പഴങ്ങളും പച്ചക്കറികളും എല്ലാം വൃത്തിയായി കഴുകിയ ശേഷം പ്രത്യേകം ഇനംതിരിച്ച് കവറുകളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. പച്ചക്കറികള്‍ വേഗത്തില്‍ കേടുകൂടാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കുന്നു.

അതുപോലെ പലരേയും ഇന്ന് അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ഫ്രിഡ്ജ് തുറക്കുമ്പോള്‍ വരുന്ന രൂക്ഷ ഗന്ധം. ഫ്രിഡ്ജിന് കൃത്യമായ പരിചരണം നല്‍കിയാല്‍ ഈ രൂക്ഷ ഗന്ധത്തെ അകറ്റാം. മാത്രമല്ല കേടായ ഭക്ഷണസാധനങ്ങളോ പഴങ്ങളോ പച്ചക്കറികളോ ഒന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും അരുത്. ഒരു പാത്രത്തില്‍ അല്‍പം ബേക്കിങ് സോഡ ഫ്രിഡ്ജിനുള്ളില്‍ വെച്ചാല്‍ ഒരു പരിധിവരെ രൂക്ഷഗന്ധത്തെ അകറ്റാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.