പുതിയ മെത്രാന്മാര്‍ക്കായി വത്തിക്കാനില്‍ പരിശീലന കോഴ്‌സ്; സെപ്റ്റംബര്‍ പത്തിന് സമാപിക്കും

 പുതിയ മെത്രാന്മാര്‍ക്കായി  വത്തിക്കാനില്‍ പരിശീലന കോഴ്‌സ്;  സെപ്റ്റംബര്‍ പത്തിന് സമാപിക്കും

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ പുതിയ മെത്രാന്മാര്‍ക്കായി വത്തിക്കാനില്‍ പ്രത്യേക പരിശീലന കോഴ്‌സ് ആരംഭിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി അടുത്തിടെ നിയമിതരായ 147 മെത്രാന്മാരാണ് പരിശീലന കോഴ്‌സില്‍ സംബന്ധിക്കുന്നത്. സെപ്റ്റംബര്‍ 10 ന് സമാപിക്കും.

സുവിശേഷവല്‍ക്കരണ വിഭാഗവും മെത്രാന്മാര്‍ക്കായുള്ള കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ മെത്രാന്മാരുടെ ആത്മീയ, ഭരണപരമായ ചുമതലകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സഭയുടെ ആധുനിക ദൗത്യം, ആഗോള പ്രേഷിത മേഖലകളിലെ പ്രവര്‍ത്തനം, സഭാ കൂട്ടായ്മയുടെ ശക്തിപ്പെടുത്തല്‍ എന്നിവയെ കുറിച്ച് ആഴത്തിലുള്ള ചിന്തകളുമായി ക്ലാസുകള്‍ നടക്കും.

കുട്ടികളുടെയും സഭയിലെ ദുര്‍ബല വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കല്‍, ആരാധനാക്രമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കല്‍ തുടങ്ങിയവയും ഈ ദിവസങ്ങളിലെ ക്ലാസുകളില്‍ ചര്‍ച്ചാ വിഷയമാകും.

ഓരോ ദിവസവും വത്തിക്കാനിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. സെപ്റ്റംബര്‍ 10 ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളോടെയും ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയോടെയുമാണ് പരിശീലന പരിപാടികള്‍ അവസാനിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.