ഖാര്‍ഗ് ദ്വീപിന് സമീപം ഇറാന്‍ എണ്ണക്കപ്പലിന് നേരെ അമേരിക്കന്‍ വ്യോമാക്രമണം; നാല് മിസൈലുകള്‍ പതിച്ചു

ഖാര്‍ഗ് ദ്വീപിന് സമീപം ഇറാന്‍ എണ്ണക്കപ്പലിന് നേരെ അമേരിക്കന്‍ വ്യോമാക്രമണം; നാല് മിസൈലുകള്‍ പതിച്ചു

ടെഹ്റാന്‍: ഇറാന്‍ എണ്ണക്കപ്പലിന് നേരെ അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ സുപ്രധാന എണ്ണ ഖനന കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപത്തു വെച്ചാണ് ഇറാന്റെ കപ്പലിനെ അമേരിക്കന്‍ സൈന്യം ആക്രമിച്ചത്.

നാല് മിസൈലുകളാണ് കപ്പലില്‍ പതിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണത്തില്‍ ആള്‍നാശമില്ലെന്നും കപ്പലിലെ ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചതായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നുള്ള പ്രതികരണവും വന്നിട്ടില്ല. ഖാര്‍ഗ് ദ്വീപ് അഗ്‌നിക്കിരയായി ഛിന്നഭിന്നമാകുന്നതിന്റെ എഐ നിര്‍മിത വീഡിയോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റ് 31 ന് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

ഖാര്‍ഗ് ആക്രമിക്കപ്പെട്ടാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്‍ മറുപടിയും നല്‍കിയിരുന്നു. ഒപെക് രാജ്യങ്ങളില്‍ ഏറ്റവും വലിയ മൂന്നാമത്തെ പെട്രോളിയം ഉല്‍പാദകരാണ് ഇറാന്‍.

അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിന് മുന്‍പ് ഇറാന്‍ ഉല്‍പാദിപ്പിച്ചിരുന്ന പെട്രോളിയത്തിന്റെ 90 ശതമാനവും ഖാര്‍ഗില്‍ നിന്നായിരുന്നു. എന്നാല്‍, ഏപ്രില്‍ മധ്യത്തോടെ ഇറാന്‍ എണ്ണയ്ക്കുമേല്‍ യുഎസ് ഉപരോധം പ്രഖ്യാപിച്ചതോടെ ഇവിടുത്തെ എണ്ണ ഉല്‍പാദനത്തില്‍ കുറവ് സംഭവിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.