കോട്ടയം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യപ്രതിയെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിവിധ കമ്പനികളില്‍ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ അദേഹം വിദേശത്തേക്ക് കടത്തിയെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. താന്‍ നടത്തിയ നിയമപോരാട്ടങ്ങളെ സംശയത്തോടെയും പരിഹാസത്തോടെയും കണ്ടവര്‍ക്കുള്ള മറുപടിയാണ് പുതിയ വെളിപ്പെടുത്തലുകളെന്നും സംസ്ഥാന വിജിലന്‍സിന് അന്വേഷണത്തിനാവശ്യമായ വ്യക്തമായ തെളിവുകള്‍ കൈമാറാന്‍ താന്‍ സന്നദ്ധനാണെന്നും അദേഹം വ്യക്തമാക്കി.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഇ.ഡി നിര്‍ദേശിച്ചതോടെ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരിക്കുകയാണ്. പിണറായി വിജയന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്കും രാജ്യത്തിന് പുറത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വേട്ടയാടാന്‍ ശ്രമിച്ചെങ്കിലും ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാന്‍ പോലും വിജിലന്‍സിന് സാധിച്ചില്ലെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
കരിമണല്‍ കമ്പനിക്ക് വഴിവിട്ട് ചെയ്തുകൊടുത്ത സഹായങ്ങളുടെ പ്രതിഫലമായാണ് വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് തുക ലഭിച്ചത്. സുപ്രീം കോടതി കേസ് തള്ളിയ വേളയില്‍ സ്വന്തം മുന്നണിയിലെ നേതാക്കള്‍ പോലും താന്‍ ഉന്നയിച്ച ആരോപണങ്ങളെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. ഈ വിഷയത്തില്‍ അഴിമതിക്ക് കുടപിടിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ അഴിമതികളെ ന്യായീകരിക്കാന്‍ ഇറങ്ങിത്തിരിച്ച ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരെക്കൊണ്ട് അഴിമതിക്ക് ചൂടുചോറ് വാരുകയായിരുന്നുവെന്നും അദേഹം വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.