സിറിയയിലെ ക്രൈസ്തവരുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന്

സിറിയയിലെ ക്രൈസ്തവരുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ  പ്രത്യേക സമ്മേളനം ഇന്ന്

ബ്രസല്‍സ്: യുദ്ധവും പീഡനങ്ങളും മൂലം സിറിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന്.

സമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞര്‍, സിറിയന്‍ പ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമെ സഭാ നേതാക്കളും പങ്കെടുക്കും. 'സിറിയയിലെ ക്രൈസ്തവരുടെ ഭാവി: മതസ്വാതന്ത്ര്യം, രാഷ്ട്രീയ പ്രാതിനിധ്യം, പൊതുവായ ഭാവി' എന്ന വിഷയത്തിലാണ് വിശദമായ ചര്‍ച്ച നടക്കുന്നത്.

മതസ്വാതന്ത്ര്യത്തിനായുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക പ്രതിനിധി മറെയ്ഡ് മക്ഗിനസ്, അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റൗണ്ട് ടേബിള്‍ കോ-ചെയര്‍ നദീന്‍ മാന്‍സ എന്നിവരും സിറിയന്‍ പ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്മാരും സമ്മേളനത്തില്‍ സംസാരിക്കും.

യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ്, യൂറോപ്യന്‍ സിറിയന്‍ യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട യുദ്ധവും പീഡനങ്ങളും കാരണം ക്രൈസ്തവ സമൂഹങ്ങള്‍ ദുര്‍ബലപ്പെടുകയും മാതൃ രാജ്യത്ത് തുടരുന്നതില്‍ വലിയ അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന സാഹചര്യം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടും.

സിറിയയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയും രാഷ്ട്രീയ പങ്കാളിത്തവും ഭരണഘടനാ സംരക്ഷണവും ഉറപ്പാക്കുക എന്ന ആവശ്യവും ചര്‍ച്ച ചെയ്യപ്പെടും.

പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് പകരമായി എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പുനല്‍കുന്ന ഭരണഘടനാ സംവിധാനമാണ് സിറിയയ്ക്ക് ആവശ്യമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.