മോസ്‌കോ: ഒറ്റ രാത്രികൊണ്ട് റഷ്യയിലേക്ക് ആയിരത്തിലധികം ഡ്രോണുകള്‍ തൊടുത്തുവിട്ട് വലിയ ആക്രമണം നടത്തി ഉക്രെയ്ന്‍. റഷ്യയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെ ദിവസമായ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
ഇതില്‍ നൂറ് കണക്കിന് ഡ്രോണുകള്‍ മോസ്‌കോയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. റഷ്യയിലേക്ക് ഉക്രെയ്ന്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ്. മോസ്‌കോയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ഇതെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനില്‍ പറഞ്ഞു.
ഒരു എണ്ണ ശുദ്ധീകരണ ശാലയ്ക്കും കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചതായും രണ്ടുപേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം 1,100 ഉക്രെയ്ന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.