അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാല്‍ ഹോര്‍മൂസ് ഏഴ് ദിവസത്തിനകം തുറക്കാമെന്ന് ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ട്

അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാല്‍ ഹോര്‍മൂസ് ഏഴ്  ദിവസത്തിനകം തുറക്കാമെന്ന് ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന ഉപാധി ഇറാന്‍ മുന്നോട്ട് വെച്ചതായി ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ധൃതഗതിയിലായി. ആക്രമണമുണ്ടായാല്‍ എവിടെയും എത്തിച്ചേരാന്‍ ശേഷിയുള്ള മിസൈലുകള്‍ കൈവശമുണ്ടെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കി.

അമേരിക്ക വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരം ഇറാന്‍ നേരത്തെ പുറത്തു വിട്ടിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തില്‍ കുടുങ്ങി നാളെ ഇറാന്റെ യാത്രാ വിമാനക്കമ്പനികള്‍ നിശ്ചലമാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പും ഇതിനിടെ എത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ഉപരോധത്തില്‍ ഇറാന്‍ വിമാനക്കമ്പനികളുടെ വിദേശ സര്‍വ്വീസ് തടസപ്പെടില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.

അതിനിടെ യു.എന്‍ സമ്മേളനത്തില്‍ ഇറാന്‍-അമേരിക്ക നേതാക്കള്‍ തമ്മില്‍ കാണുമോ എന്നതില്‍ ആകാംക്ഷയേറി. അമേരിക്ക സമ്മതമറിയിച്ചാല്‍ മധ്യസ്ഥര്‍ വഴി ചര്‍ച്ചയുണ്ടാകാനാണ് സാധ്യത. സമ്മേളനത്തിന് മുന്നോടിയായി ഗള്‍ഫ് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഗള്‍ഫില്‍ ഇറാന്റെ ആക്രമണത്തില്‍ താറുമാറായ ഊര്‍ജ്ജ മേഖലയിലേക്ക് അമേരിക്ക അഞ്ഞൂറ് കോടി ഡോളര്‍ നിക്ഷേപിക്കും. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യമനിലെ ഹൂതികളെ നേരിടുന്നതിനായി സൗദിയുടെ പോര്‍ വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള പിന്തുണ നല്‍കുമെന്ന് ബ്രിട്ടണ്‍ അറിയിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.