ദുബായ്: യുഎഇയില്‍ ജനസംഖ്യയുടെ പകുതിയിലേറെ പേർ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. 52.46 ശതമാനം പേർ വാക്സിന്‍ സ്വീകരിച്ചതായി കണക്കുകളെന്ന് ആരോഗ്യ പ്രതിരോധമന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവൈസ് പറഞ്ഞു.
അതേസമയം തന്നെ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിലെ 70 ശതമാനം പേരും വാക്സിനെടുത്തു. മുതിർന്നവരും ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവരുമാണ് ഈ വിഭാഗത്തിലുളളത്. 205 വാക്സിന്‍ കേന്ദ്രങ്ങളിലൂടെ 70 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുളളത്. ഓരോ ദിവസം എത്ര ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞുവെന്നതുസംബന്ധിച്ചും കൃത്യമായ വിവരങ്ങള്‍ യുഎഇ അധികൃതർ പുറത്തുവിടാറുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89746 ഡോസ് വാക്സിനാണ് നല്‍കിയിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.