സ്വതന്ത്ര എഴുത്തുകാര്‍ക്ക് പുതിയ പ്ലാറ്റ്‌ഫോമൊരുക്കാന്‍ ഫേസ്ബുക്ക്; തുടക്കം അമേരിക്കയില്‍

സ്വതന്ത്ര എഴുത്തുകാര്‍ക്ക് പുതിയ പ്ലാറ്റ്‌ഫോമൊരുക്കാന്‍  ഫേസ്ബുക്ക്; തുടക്കം അമേരിക്കയില്‍

ന്യൂയോര്‍ക്ക്: സ്വതന്ത്ര എഴുത്തുകാര്‍ക്ക് പുതിയ പ്ലാറ്റ്‌ഫോമൊരുക്കാന്‍ ഫേസ്ബുക്ക്. വെബ് സൈറ്റിലൂടെയും ന്യൂസ് ലൈറ്ററിലൂടെയും തങ്ങളുടെ വായനക്കാരുമായി എഴുത്തുകാര്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താനാണിത്. വരും മാസങ്ങളില്‍ അമേരിക്കയില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങും.

തുടക്കത്തില്‍ ചെറിയൊരു വിഭാഗം എഴുത്തുകാരുമായാണ് ഫേസ്ബുക് പങ്കാളിയാവുക. എഴുത്തുകാര്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ ഇതില്‍ നിന്ന് പണവും ലഭിക്കും. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ എഴുത്തുകാരെ ഉള്‍ക്കൊള്ളിക്കുകയും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാകുകയും ചെയ്യും.

വെബ് സൈറ്റും ഇമെയില്‍ ന്യൂസ് ലൈറ്ററും നിര്‍മ്മിക്കുന്നതിന് സ്വതന്ത്രമായ, സ്വയം പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുക. ഫേസ്ബുക്ക് പേജുകളുമായി ഇതിനെ ബന്ധിപ്പിക്കും. വീഡിയോ സ്റ്റോറി, ഫോട്ടോ പോലുള്ള മള്‍ട്ടിമീഡിയ രൂപത്തിലും പ്രസിദ്ധീകരിക്കാമെന്നും ഫേസ്ബുക്ക് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.