ആദ്യ രണ്ട് കളികള്‍ ജയിച്ച ഷാര്‍ജ്ജയിലും ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം ടീം ഇന്നത്തെ മത്സരത്തിലും തുടര്‍ന്നപ്പോള്‍ 185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 19.4 ഓവറില്‍ 138 റണ്‍സ് മാത്രമേ നേടുവാനായുള്ളു. 46 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി ഇന്ന് നേടിയത്. ഇതോടെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അശ്വിനാണ് മാൻ ഓഫ് ദി മാച്ച്.
ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ നേടിക്കൊടുത്തതില്‍ ഫീല്‍ഡര്‍മാരുടെ പങ്ക് ഏറെ വലുതായിരുന്നു. നാലോളം തകര്‍പ്പന്‍ ക്യാച്ചുകളാണ് ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ഇന്ന് പൂര്‍ത്തിയാക്കിയത്.
ജോസ് ബട്‍ലര്‍ കഴിഞ്ഞ തവണത്തെ പോലെ മിന്നും തുടക്കം നല്‍കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അശ്വിന്റെ ഓവറില്‍ മികച്ചൊരു ക്യാച്ച് ശിഖര്‍ ധവാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 13 റണ്‍സ് നേടിയ താരം മടങ്ങി.
സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്. പിന്നീട് മെല്ലെയെങ്കിലും യശസ്വി ജൈസ്വാലും സ്റ്റീവ് സ്മിത്തും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും വീണ്ടുമൊരു മികച്ച ക്യാച്ച് പൂര്‍ത്തിയാക്കി ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ടീമിനെ പിന്തുണച്ചു. 24 റണ്‍സ് നേടിയ സ്മിത്തിനെ ആന്‍റിക് നോര്‍കിയയുടെ ഓവറില്‍ ഹെറ്റ്മ്യര്‍ പിടിച്ചാണ് പുറത്താക്കിയത്. 8.1 ഓവറില്‍ 56/2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ ആ ഘട്ടത്തില്‍.
പത്തോവറി 65 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ സ്റ്റോയിനിസിനെ സിക്സറോട് കൂടിയാണ് യശസ്വി ജൈസ്വാല്‍ വരവേറ്റതെങ്കിലും അതെ ഓവറില്‍ സഞ്ജു വലിയ ഷോട്ടിന് ശ്രമിച്ച് ഹെറ്റ്മ്യറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
അടുത്ത ഓവറില്‍ മഹിപാല്‍ ലോംറോറിനെ(1) അശ്വിന്‍ പുറത്താക്കിയപ്പോള്‍ 34 റണ്‍സ് നേടിയ ജൈസ്വാലിനെ പുറത്താക്കി സ്റ്റോയിനിസ് തന്റെ രണ്ടാം വിക്കറ്റ് നേടി. 72/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുകയായിരുന്നു.
ഇതിനിടെ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് ആന്‍ഡ്രൂ ടൈയും മടങ്ങിയപ്പോള്‍ അവസാന 6 ഓവറില്‍ 96 എന്ന വലിയ ലക്ഷ്യമായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. റബാഡയും മികച്ച ക്യാച്ചിലൂടെയാണ് അക്സര്‍ പട്ടേലിന് ഈ വിക്കറ്റ് നേടിക്കൊടുത്തത്.
38 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ റബാഡയാണ് താരത്തെ പുറത്താക്കിയത്. ഡല്‍ഹി ബൗളര്‍മാരില്‍ കാഗിസോ റബാഡ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.
നേരത്തെ, ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 79/4 എന്ന നിലയിലേക്ക് വീണുവെങ്കിലും 184/8 എന്ന മികച്ച സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ജോഫ്ര ആര്‍ച്ചറുടെ സ്പെല്ലില്‍ ഡല്‍ഹിയുടെ തുടക്കം പാളിയെങ്കിലും മാര്‍ക്കസ് സ്റ്റോയിനസും ഷിമ്രണ്‍ ഹെറ്റ്മ്യറും വാലറ്റവും ചേര്‍ന്നാണ് ടീമിനെ ഈ സ്കോറിലേക്ക് പോയത്. ഷിമ്രണ്‍ ഹെറ്റ്മ്യറുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഡല്‍ഹിയെ ഈ ലക്ഷ്യത്തിലേറക്ക് നയിച്ചത്. 24 പന്തില്‍ നിന്ന് 5 സിക്സ് അടക്കമാണ് ഹെറ്റ്മ്യര്‍ തന്റെ 45 റണ്‍സ് നേടിയത്.
രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ(5) യശസ്വി ജൈസ്വാളിന്റെ കൈകളിലെത്തിച്ച് ജോഫ്ര ഡല്‍ഹിയ്ക്ക് ആദ്യ പ്രഹരം നല്‍കി. പൃഥ്വിയുടെ സ്കോര്‍ 9ല്‍ നില്‍ക്കവെ വരുണ്‍ ആരോണിന്റെ ഓവറില്‍ പൃഥ്വി നല്‍കിയ അവസരം ഫൈന്‍ ലെഗില്‍ യുവ താരം കാര്‍ത്തിക് ത്യാഗി കൈവിടുകയായിരുന്നു.
തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി പൃഥ്വി തനിക്ക് നല്‍കിയ അവസരം മുതലാക്കി. എന്നാല്‍ അധികം വൈകാതെ പൃഥ്വിയെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇന്നിംഗ്സിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.
10 പന്തില്‍ 19 റണ്‍സ് നേടിയ പൃഥ്വിയുടെ വിക്കറ്റ് വീഴുമ്ബോള്‍ 4.2 ഓവറില്‍ 42 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. യശ്വസി ജൈസ്വാല്‍ വീണ്ടും ഫീല്‍ഡില്‍ തിളങ്ങിയപ്പോള്‍ 22 റണ്‍സ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരെ റണ്ണൗട്ടാക്കിയതോടെ പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്നാമത്തെ വിക്കറ്റും ഡല്‍ഹിയ്ക്ക് നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ ഡല്‍ഹി 51/3 എന്ന നിലയിലായിരുന്നു.
29 റണ്‍സ് നാലാം വിക്കറ്റില്‍ നേടി മാര്‍ക്കസ് സ്റ്റോയിനിസ് - ഋഷഭ് പന്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റിനിടയിലെ ഓട്ടത്തിലുണ്ടായ പിഴവ് പന്തിന്റെ ഇന്നിംഗ്സിന് അവസാനം കുറിച്ചു. 87 റണ്‍സാണ് പത്തോവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.
അഞ്ചാം വിക്കറ്റില്‍ ഹെറ്റ്മ്യറിനൊപ്പം 30 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും സ്റ്റോയിനിസ് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ തെവാത്തിയയ്ക്ക് തന്റെ ആദ്യ വിക്കറ്റ് നേടി.30 പന്തില്‍ നിന്ന് 39 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 15 ഓവര്‍ അവസാനിച്ചപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.
ഹര്‍ഷല്‍ പട്ടേലിനെ കൂട്ടുപിടിച്ച് ആറാം വിക്കറ്റില്‍ 40 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മത്സരം രാജസ്ഥാന്റെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബൗണ്ടറിയില്‍ മികച്ചൊരു ക്യാച്ചിലൂടെ രാഹുല്‍ തെവാത്തിയ കാര്‍ത്തിക് ത്യാഗിയ്ക്ക് തന്റെ ആദ്യ വിക്കറ്റ് നേടി.
വാലറ്റത്തില്‍ ഹര്‍ഷല്‍ പട്ടേല്‍(16), അക്സര്‍ പട്ടേല്‍(8 പന്തില്‍ 17 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് 184 റണ്‍സിലേക്ക് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.