സുപ്രീം കോടതിയില്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്: ബി.വി. നാഗരത്‌ന ചരിത്രം കുറിക്കുമോ ?

സുപ്രീം കോടതിയില്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്: ബി.വി. നാഗരത്‌ന ചരിത്രം കുറിക്കുമോ ?

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്കു പരിഗണിക്കപ്പെടുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്‌നയുടെ കാര്യത്തില്‍ കൊളീജിയം അടുത്തയാഴ്ച തീരുമാനമെടുക്കും. നാഗരത്‌ന പരിഗണക്കപ്പെട്ടാല്‍ അത് ചരിത്രമാകും. നിയമനം ലഭിച്ചാല്‍ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസെന്ന നേട്ടം 2027ല്‍ നാഗരത്‌നക്ക് സ്വന്തമാകും.

ജസ്റ്റിസുമാരായ എന്‍.വി. രമണ, റോഹിന്റന്‍ നരിമാന്‍, യു.യു. ലളിത്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന കൊളീജിയമാണ് പേരുകള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വിരമിച്ചാല്‍ സീനിയോറിറ്റി പ്രകാരം എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ക്കാകും സീനിയോറിറ്റി. അതിനു ശേഷം 2027 ല്‍ നാഗരത്‌നയും സീനിയോറിറ്റിയില്‍ മുന്നിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.