ചമ്പക്കുളം: ഇന്ന് മാർച്ച് പത്തൊൻപത്. വി യൗസേപ്പ് പിതാവിന്റെ മരണത്തിരുന്നാൾ. വി യൗസേപ്പ് പിതാവിന്റെ മരണത്തിരുന്നാളിന് പേരുകേട്ട കല്ലൂർക്കാട് സെൻറ് മേരീസ് പള്ളിയിൽ ചരിത്രത്തിൽ ആദ്യമായി ഇന്ന് നേർച്ചസദ്യ ഇല്ലാതെ തിരുന്നാൾ ആഘോഷിക്കും; ചോറും സാമ്പാറും കടുക്മാങ്ങയും കൂടിയ നേർച്ചസദ്യ ഇല്ലാത്ത തിരുന്നാൾ ആഘോഷം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളത് കൊണ്ടാണ് ഈ വർഷം നേർച്ച ഭക്ഷണം വേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. എങ്കിലും ഭക്ത ജനങ്ങൾ പല സ്ഥലങ്ങളിൽ നിന്നും തലേദിവസം തന്ന എത്തിയിട്ടുണ്ട് . കുടുംബ സമേതം എത്തി പള്ളിയുടെ പരിസരങ്ങളിലായി സ്ഥാനം പിടിച്ചിരിക്കുന്നു; വി കുർബാനയിലും മറ്റ് ചടങ്ങുകളിലും സംബന്ധിക്കാൻ.
ഫ്രാൻസിസ് മാർപാപ്പ ഈ വർഷം യൗസേപ്പ് പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. വർഷാചരണത്തിന്റെ ചങ്ങനാശേരി അതിരൂപത തലത്തിലുള്ള ഉദ്‌ഘാടനം ഇന്നലെ ചമ്പക്കുളം പള്ളിയിൽ വച്ച് നടന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിലിന്റെയും സഹായ
മെത്രാൻ മാർ തോമസ് തറയിലിന്റെയും മുഖ്യ കാർമ്മികത്ത്വത്തിൽ അർപ്പിച്ച സമൂഹ ബലിയോട് കൂടി ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.വി കുബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിൽ യൗസേപ്പ് പിതാവിന്റെ വർഷാചരണം ഉദ്ഘടനം ചെയ്തു. മാർ തോമസ് തറയിൽ സന്ദേശം കൊടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26