എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി; ക്ഷേമ പെൻഷനുകൾ 2500: 40 ലക്ഷം തൊഴിലുകൾ

എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി; ക്ഷേമ പെൻഷനുകൾ 2500: 40 ലക്ഷം തൊഴിലുകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ക്ഷേമ പെന്‍ഷനും സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തു.

തുടർഭരണം മുന്നിൽകണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും, വികസന പ്രവർത്തനങ്ങളും ജനക്ഷേമനടപടികളുമാണ് എൽഡിഎഫ് സർക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

പ്രകടന പത്രിക രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറക്കുന്നത്. ആദ്യ ഭാഗത്തില്‍ 50 ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥ വിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾക്കാണ്. കാർഷിക മേഖലയിൽ വരുമാനം അമ്പത് ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്.

ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 40 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കും, ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി 2500 രൂപയായി വർധിപ്പിക്കും.
വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും കാർഷിക വരുമാനം 50 ശതമാനമായി ഉയർത്തുമെന്നു പ്രകടന പത്രികയിൽ സർക്കാർ പറയുന്നു. അഞ്ചു വർഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും, മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കുന്നിതിന് നിർദേശങ്ങൾ നൽകും.

സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയർത്തും. 60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏർപ്പെടുത്തും. ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നൽകും അതിനുപുറമെ പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന നൽകുമെന്നും പ്രകടന പത്രികയിളുടെ ചുടികാണിക്കുന്നു. റബറിന്റെ തറവില ഘട്ടം ഘട്ടമായി 250 രൂപയാക്കി വർധിപ്പിക്കാൻ നിർദ്ദേശമുണ്ട്.

എന്നാൽ മതനിരപേക്ഷ മുന്നണിയായതിനാൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട് പ്രകടനപത്രികയിലില്ലാത്തതെന്നു കാനം രാജേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാരിന്റെ നിലപാട് അതാണെന്നും എ.വിജയരാഘവനും വ്യക്തമാക്കി.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനങ്ങൾ മുൻനിർത്തിയുള്ള യുഡിഎഫിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.