തീവ്ര ഇസ്ലാമിക മതാശയങ്ങള്‍ക്ക് അടിമപ്പെട്ട ഒമാനി പൈലറ്റ് ജൂത വിരോധി'; വന്നത് ആത്മഹത്യയ്ക്ക് തയാറായി

തീവ്ര ഇസ്ലാമിക മതാശയങ്ങള്‍ക്ക് അടിമപ്പെട്ട ഒമാനി പൈലറ്റ് ജൂത വിരോധി'; വന്നത് ആത്മഹത്യയ്ക്ക് തയാറായി

ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍                                                       സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച ആയുധം

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച ഒമാനി സഹപൈലറ്റ് തീവ്ര ഇസ്ലാമിക മതാശയങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്.

ഇയാള്‍ അക്രമത്തിന് മുമ്പ് ജൂതന്മാരെ വധിക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നതായി ഇസ്രയേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യയ്ക്ക് തയാറായി വന്ന ഇയാള്‍, തന്നെ വധിക്കാന്‍ വിമാനത്തിലെ യാത്രക്കാരോടും ക്രൂ അംഗങ്ങളോടും ഇയാള്‍ ആവശ്യപ്പെട്ടതായും ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വധിക്കാനും വിമാനം താഴേക്ക് കൂപ്പുകുത്തിച്ച് വന്‍ ദുരന്തമുണ്ടാക്കാനും ശ്രമിച്ച സഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നേരത്തെ ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നില്‍ ഭീകരവാദ ബന്ധമുണ്ടോ അതോ ഇറാന്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും വിദേശ ശക്തികളുടെ പങ്കുണ്ടോ എന്നതിനെക്കുറിച്ച് നിലവില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. പൈലറ്റിന്റെ ഇറാന്‍ ബന്ധം സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഫ്‌ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ സ്മിത് മച്ഛാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ സംസാരിച്ചു. പ്രതിസന്ധിക്കിടയിലും ധൈര്യത്തോടെയും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവോടെയും പ്രവര്‍ത്തിച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മച്ഛാറിനെ മോഡി അഭിനന്ദിച്ചു. നെതന്യാഹുവും ട്രംപും അടക്കമുള്ള ലോക നേതാക്കളും മച്ചാറിന്റെ ധീരതയെ അഭിനന്ദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.