പുത്തൻ പുരക്കൽ ഇക്കാക്കോ കത്തനാർ-ഓളപ്പരപ്പിലെ ബസിലിക്കയും വി യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം-3)

പുത്തൻ പുരക്കൽ ഇക്കാക്കോ കത്തനാർ-ഓളപ്പരപ്പിലെ ബസിലിക്കയും വി യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം-3)

രാജാവിന്റെ സൈന്യത്തിൽ ധാരാളം ക്രിസ്ത്യാനികളുണ്ടായിരുന്നു. ഒരു കത്തനാർ സൈന്യത്തെ ആശീർവദിച്ചതിനു ശേഷം കുരിശു പതിപ്പിച്ച കൊടിയും സൈന്യത്തിന് സ്വന്തമായി നൽകി. ഈ കൊടിയുടെ സഹായത്താൽ പല യുദ്ധങ്ങളും അദ്ദേഹം വിജയിച്ചു. ഈ വിജയങ്ങളുടെ നന്ദി സൂചകമായി ആദ്ദേഹം പുറക്കാടു പള്ളി സ്ഥാപിച്ചു. അതിനു മാർ സ്ലീവാ പള്ളി എന്നു പേര് ഇടുകയും ചെയ്തു. ചമ്പകുളത്തു നിന്നും കുറേ ക്രിസ്ത്യാനികളെ അവിടെ കൊണ്ടുവന്നു അധിവസിപ്പിച്ചു. രാജാവ് തന്നെ ഒരു കുരിശു വഹിച്ച് പുറക്കാട്ട് കൊണ്ടുപോയി സ്ഥാപിക്കാൻ ആഗ്രഹിച്ചു. ആദ്ദേഹത്തിനു അതിനു കഴിഞ്ഞില്ല. രോഗാവസ്ഥയിൽ ആയ അദ്ദേഹത്തിന്റെ സഹോദരൻ കുരിശ് കൊണ്ടു വന്നു അവിടെ സ്ഥാപിച്ചു അവസാനം ഈശോ സഭക്കാരെ ആ പള്ളി ഏല്പിച്ചു.

ദേവനാരായണന്മാർ പള്ളികളെ സഹായിച്ചതിനു രേഖകൾ ഉണ്ട്. പള്ളി പണിയുന്നതിനു സഹായിക്കുകയും കരം ഇളവ് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു .പിന്നീട് വന്ന തിരിവിതാംകൂർ രാജാവംശവും അതിനു ശേഷം ഭരണം ഏറ്റെടുത്ത തിരുവിതാംക്കൂർ സർക്കാരും ഈ ഇളവുകൾക്ക് മാറ്റം വരുത്തിയില്ല.
1544-ൽ ദേവനാരായന്റെ സഹായത്താൽ പള്ളി പുതുക്കി പണിതു. ചെമ്പകശ്ശേരിയുടെ അവസാനത്തെ രാജാവ് മൂന്നു നോമ്പിന്റെ ചെലവുകൾക്കായി കുറേസ്ഥലങ്ങൾ പള്ളിക്കു നൽകുകയും ചെയ്തു.

AD 427 ൽ പണിത ആദ്യ പള്ളി ഇന്നു സെമിത്തേരി ഇരിക്കുന്ന സ്ഥലത്തായിരുന്നു എന്നു വേണം അനുമാനിക്കാൻ. യഹൂദർ ദിനവൃത്താന്തങ്ങൾ എഴുതി അവരുടെ സിനഗോഗുകളിൽ സൂക്ഷിക്കുന്നതുപോലെ ചരിത്രരേഖകൾ പള്ളികളിൽ എഴുതി സൂക്ഷിക്കുന്ന പാരമ്പര്യം നമ്മുടെ പൂർവികർക്കില്ലാതിരുന്നത്കൊണ്ടു ചമ്പക്കുളം പള്ളിയുടെ പല സുവർണ രേഖകളും നമുക്കു ഇന്നു ലഭ്യമല്ല. എങ്കിലും വായ്മൊഴിയായി കൈമാറി നമ്മിൽ എത്തിയിരിക്കുന്ന ചരിത്രമനുസരിച്ചു ഈ പള്ളി പല പ്രാവശ്യം പുതുക്കി പണിതിട്ടുണ്ട്. കൂടാതെ നമുക്ക് ലഭ്യമായിട്ടുള്ള ചില പുരാവസ്തുക്കളിലെ ലിഖിതങ്ങളും ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്.

AD 1151ൽ പമ്പാ നദിയുടെ ഭാഗമായിരുന്ന ചതുപ്പു സ്ഥലം നികത്തിയെടുത്തു. അവിടെയാണ് പുതിയ പള്ളി സ്ഥാപിച്ചത്. ഇതിനു ശേഷം അവിടെ നടന്നിട്ടുള്ള നവീകരണ പ്രവർത്തനങ്ങളുടെ രേഖകൾ അവിടത്തെ കൽക്കുരിശിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പോർട്ടുഗീസ്കാരുടെ ഇടപെടലുകൾ നിമിത്തം പള്ളിക്കുള്ളിൽ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇന്നും പുരാതന മലബാർ സിറിയൻ ക്രിസ്ത്യൻ മാതൃക നിലനിർത്തുന്നു. അതുകൊണ്ട് തന്നെ പൗരസ്ത്യ ആരാധനക്രമ ചൈതന്യതിനു അനുസൃതമായ രൂപത്തിൽ നിലനിൽക്കുന്ന വളരെ ചുരുക്കം പള്ളികളിൽ ഒന്നായി ചമ്പക്കുളം പള്ളി നിലനിൽക്കുന്നു. ചരിത്രത്തിന്റെ ഗതി വിഗതികളെയെല്ലാം അതിജീവിച്ചുകൊണ്ടു സ്വന്തം അസ്തിത്ത്വം നിലനിർത്തി പോരുന്നു. പൗരസ്ത്യ സുറിയാനി ആരാധന ക്രമടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഉത്തമ മാതൃകയായി മതബോധന പാഠാവലികളിൽ ചമ്പക്കുളം പള്ളിയുടെ പാഠം ഇന്നും നില നിൽക്കുന്നതിനു കാരണം മറ്റൊന്നുമല്ല.


മിഷനറിമാരാൽ വധിക്കപ്പെട്ട പുത്തൻ പുരക്കൽ ഇക്കാക്കോ കത്തനാർ.

കല്ലൂർക്കാട് പള്ളിയുടെ ചരിത്രം പറയുമ്പോൾ പോർച്ച്‌ഗീസുകാരുടെ പീഠനങ്ങളുടെ  കഥ അനുസ്മരികുന്നതു നല്ലതെന്നു തോന്നുന്നു. അവരാൽ രക്തസാക്ഷിയായ ഒരു കത്തനാർ; ചമ്പകുളത്തുകാരനായിരുന്ന 'യാക്കോവ്' ഇക്കാക്കോ കത്തനാർ. ഇടപ്പള്ളി വികാരി ആയിരുന്നു അദ്ദേഹം. വരാപ്പുഴ പള്ളിയിലെ "കുസ്തോദി" മോഷ്ടിച്ചു എന്ന കുറ്റമാരോപിച്ചു ആ വൈദികനെ അവർ പീഡിപ്പിച്ചു. അന്യായമായി തടങ്കലിൽ പാർപ്പിച്ചു. തന്റെ ഇടവക ജനങ്ങളെ രക്ഷിക്കുന്നതിനായി ധൈര്യപൂർവം കുറ്റം നിഷേധിച്ചു. തടങ്കലിൽ അദ്ദേഹത്തിനു ഭക്ഷണവും വെള്ളവും നൽകിയില്ല. നാളുകൾക്കു ശേഷം വിശപ്പും ദാഹവും സഹിച്ചു അദ്ദേഹം മരിച്ചു. മരണത്തിന് മുൻപ് കുമ്പസാരവും വി കുർബാനയും ആവശ്യപ്പെട്ട അദ്ദേഹത്തിന് അതും നിഷേധിച്ചു. 1787ലാണ് ഈ ക്രൂരത അരങ്ങേറിയത്. പട്ടിണി കിടന്ന് മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഒരു പായിൽ പൊതിഞ്ഞ് പള്ളിവളപ്പിലുള്ള ഒരു കുളക്കരയിൽ സംസ്കരിച്ചു. പലപ്പോഴും അറിയാതെയാണെങ്കിലും കല്ലൂർക്കാട് പള്ളിയുടെ ചരിത്രം പറയുമ്പോൾ തമസ്കരിക്കപ്പെട്ടുപോകുന്ന ഒരു വിശുദ്ധ വ്യക്തിത്ത്വമാണ് 'യാക്കോവ് ഇക്കാക്കോ കത്തനാർ.'

( നാളെ- സെന്റ് മേരീസ് ബസിലിക്കയിലേക്കുള്ള യാത്ര)


ഓളപ്പരപ്പിലെ ബസിലിക്കയും വി.യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം -1)

ഓളപ്പരപ്പിലെ ബസിലിക്കയും വി.യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും( ഭാഗം -2)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.