കൊച്ചി: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ പത്തൊന്‍പതുകാരി ചിത്രാംബരി ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള 2026 കിരീടം സ്വന്തമാക്കി. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ബിന്ദു കൃഷ്ണയും മിസ് കേരള 2025 വിജയി ശ്രീനിധി സുരേഷും ചേര്‍ന്ന് ചിത്രാംബരിയെ കിരീടം അണിയിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ചിത്രാംബരി.
മത്സരത്തില്‍ മേഘ മരിയ ജോസ് ഫസ്റ്റ് റണ്ണറപ്പ് എറ്റേണല്‍ ബ്യൂട്ടിയായും, കാജല്‍ ലിബി സെക്കന്‍ഡ് റണ്ണറപ്പ് ബ്യൂട്ടി വിത്ത് എലഗന്‍സ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ ഉപവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ യു.കെ ഗോപിക കൃഷ്ണന്‍ മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടി. മാനസ പ്രകാശ് മിസ് ഇന്നര്‍ വോയ്സ് ആയും, ഡോണ മൈക്കിള്‍ മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫിറ്റ്‌നസ് എന്നീ പദവികള്‍ കരസ്ഥമാക്കി. കിരീട ജേതാവ് ചിത്രാംബരി മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മൈഥിലി ദിലീപ് മിസ് ബ്യൂട്ടിഫുള്‍ ഐസ് ആയും, എ. ദൃശ്യ സൂരജ് മിസ് ടാലന്റഡ് ആയും, അമൃത നായര്‍ മിസ് കണ്‍ജീനിയാലിറ്റി ആയും അവാര്‍ഡുകള്‍ നേടി.
ചടങ്ങിന്റെ ഭാഗമായി പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. സൗന്ദര്യവും കഴിവുകളും മാറ്റുരച്ച ഈ വേദി കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് പുതിയൊരു ചരിത്രമായി മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.