ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷ (എസ്‌ഐആര്‍) നെതിരെയും ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചും വെള്ളിയാഴ്ച രാജ്യ വ്യാപകമായി എസ്ഐആര്‍ വിരുദ്ധ മാര്‍ച്ച് നടക്കും.
നൂറിലേറെ സംഘടനകളുടെ കൂട്ടായ്മയായ 'പീപ്പിള്‍ എഗെയ്ന്‍സ്റ്റ് എസ്ഐആര്‍' ആണ് വെള്ളിയാഴ്ച രാജ്യവ്യാപകമായി വന്‍തോതിലുള്ള പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 'എല്ലാ കൈകളിലും ത്രിവര്‍ണ പതാക, എല്ലാ തെരുവുകളും ജന്തര്‍ മന്ദിര്‍' എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം.
വിവാദമായ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വെക്കുക. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട യോഗ്യരായ എല്ലാ പൗരന്മാരുടെയും പേരുകള്‍ പുനസ്ഥാപിക്കുക. ചീഫ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുക, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യുക. ഭാവിയിലെ തിരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും സമരക്കാര്‍ മുന്നോട്ടു വെക്കുന്നത്.
പ്രശാന്ത് ഭൂഷണ്‍, പ്രകാശ് രാജ്, അഭിജിത് ദീപ്കെ, നേഹ ബോറ, ഐഷി ഘോഷ് തുടങ്ങിയവരാണ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകറും സമരത്തില്‍ പങ്കെടുക്കും.
പ്രതിഷേധ സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് സംഘടനകള്‍ ഉള്‍പ്പെടുന്ന ഇന്ത്യ മുന്നണി പ്രക്ഷോഭത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.