ജോര്‍ദാന്‍ ദേവാലയത്തിലെ ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: അക്രമികള്‍ സമീപവാസികള്‍

ജോര്‍ദാന്‍ ദേവാലയത്തിലെ ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: അക്രമികള്‍ സമീപവാസികള്‍

അമാന്‍: ജോര്‍ദാനിലെ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ കടുത്ത തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരായ വ്യക്തികളാണെന്ന് ജോര്‍ദാന്‍ ടൈംസ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജാഗ്രത തുടരുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

അതേസമയം ഏതെങ്കിലും പ്രത്യേക ഭീകര സംഘടനകളുടെ പിന്തുണയോടെയല്ല, മറിച്ച് അക്രമികള്‍ സ്വയം സംഘടിച്ച് ചെയ്തതാണെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഒബൈദല്ല അല്‍-മയത്ത പറഞ്ഞു.

ആക്രമണത്തിന്റെ സൂത്രധാരന്‍ ഹസ സെയ്ദാന്‍ മുഹമ്മദ്, കൂട്ടാളികളായ മിഷാല്‍ സെയ്ദാന്‍ മുഹമ്മദ്, അഹമ്മദ് സമി ഹുസൈന്‍ എന്നിവരാണ് പ്രതികള്‍. കരക് ഗവര്‍ണറേറ്റില്‍ ദേവാലയം സ്ഥിതി ചെയ്യുന്ന ഹുമൂദ് ഗ്രാമത്തിന് സമീപം താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍ മൂവരുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തീവ്രവാദ ആശയങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യത്തുടനീളം ക്രമസമാധാനം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.