സോള്‍: ഏഷ്യയിലെ കത്തോലിക്കാ സഭയില്‍ കേള്‍വി ശക്തിയില്ലാത്തവരുടെ അപ്പസ്‌തോലിക ശുശ്രൂഷകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി ഏഷ്യന്‍ കത്തോലിക്കാ ബധിര കൗണ്‍സില്‍ രൂപീകരിച്ചു.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ നടന്ന നാലാമത് ഏഷ്യന്‍ കത്തോലിക്കാ ബധിര കോണ്‍ഗ്രസിലാണ് 'ഏഷ്യന്‍ കത്തോലിക്കാ ബധിര കൗണ്‍സില്‍' (Asian Catholic Deaf Council) ഔദ്യോഗികമായി രൂപീകരിച്ചത്.
ഒക്ടോബര്‍ 15 മുതല്‍ 21 വരെ സിയോള്‍ അതിരൂപതയുടെയും സിയോള്‍ കത്തോലിക്കാ ബധിര മിഷന്റെയും സംയുക്ത ആതിഥേയത്വത്തിലാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
ഇന്ത്യ, ഈസ്റ്റ് തിമോര്‍, മംഗോളിയ തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വൈദികര്‍, സന്ന്യാസിമാര്‍, അല്‍മായര്‍, ആംഗ്യഭാഷാ വ്യാഖ്യാതാക്കള്‍ എന്നിവരുള്‍പ്പെടെ 230-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. ആദ്യമായിട്ടാണ് ഈസ്റ്റ് തിമോറും മംഗോളിയയും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ബധിര വിശ്വാസികള്‍ക്കായുള്ള ശുശ്രൂഷാ അനുഭവങ്ങള്‍, ആംഗ്യഭാഷാ വേദപാഠങ്ങള്‍, ആരാധനക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി ഈ കൗണ്‍സില്‍ പ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
2023 ല്‍ ജക്കാര്‍ത്തയില്‍ നടന്ന മൂന്നാമത് കോണ്‍ഗ്രസില്‍ ഫിലിപ്പീന്‍സിലെ കാത്തലിക് അസോസിയേഷന്‍ ഓഫ് ദി ഡെഫ് മുന്നോട്ടുവച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ കൗണ്‍സില്‍ രൂപീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.