കോട്ടയം: കിടങ്ങൂര്‍ മേക്കാട്ടേല്‍ ജോജി ജോസഫ് (45) നിര്യാതനായി. അമേരിക്കയിലെ ലാന്‍ഡോയില്‍ ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്കയുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ കിടങ്ങൂരിലെത്തിക്കും.
മരണപ്പെട്ട ജോജി ജോസഫ് യുഎസ് പോസ്റ്റല്‍ സര്‍വീസില്‍ ജീവനക്കാരനായിരുന്നു. വിദേശ പാസ്പോര്‍ട്ട് കൈവശമുള്ളവരുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നതിനാല്‍ പ്രത്യേക അനുമതി ആവശ്യമായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍ കേന്ദ്ര മന്ത്രാലയങ്ങളിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും നടത്തിയ ശക്തമായ ഇടപെടലുകളിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രത്യേക അനുമതി ലഭിച്ചത്. നാളെ രാവിലെ ഒന്‍പതിന് കിടങ്ങൂരിലെ വസതിയിലും തുടര്‍ന്ന് 11 ന് കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലും പൊതുദര്‍ശനം ഉണ്ടായിരിക്കും.
ശ്രുതി ആന്‍ ജോസാണ് ഭാര്യ. ജസ്റ്റിന്‍, ജെറോണ്‍, ജോഷ എന്നിവരാണ് മക്കള്‍. സീ ന്യൂസ് ലൈവില്‍ കഥാരചനകള്‍ നടത്തുന്ന വല്‍സന്‍ മല്ലപ്പള്ളിയുടെ ബന്ധുവാണ് ജോജി ജോസഫ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.