ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പ്; പി.എസ്.സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റില്‍

ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പ്; പി.എസ്.സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റില്‍

തിരുവനന്തപുരം: പി.എസ്.സി ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പില്‍ പി.എസ്.സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയും പരീക്ഷാ വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്ന പി. സതീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

കോടതി വിമര്‍ശനത്തെ തുടര്‍ന്ന് പി. സതീഷിനെയും പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെയും കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ മാസങ്ങള്‍ക്ക് മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച പി. സതീഷിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കാന്‍ പി.എസ്.സി തീരുമാനിച്ചിരുന്നു. ഹരിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമാണ് പരീക്ഷാ വിഭാഗത്തില്‍ മൂല്യനിര്‍ണയത്തിന്റെ ചുമതലയുണ്ടായിരുന്നത്.

പരീക്ഷാ മൂല്യനിര്‍ണയത്തില്‍ 58 മാര്‍ക്കിന്റെ പത്ത് ചോദ്യങ്ങള്‍ക്ക് ബോധപൂര്‍വം മാര്‍ക്ക് നല്‍കാതെ വിട്ടുപോയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അഴിമതി നിരോധന നിയമ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.