ചങ്ങനാശേരി: ചങ്ങനാശേരിക്ക് പുതിയ ആത്മീയ ഉണര്‍വ് പകര്‍ന്ന് നഗരത്തില്‍ ഉയര്‍ന്നു വന്ന പാറേല്‍ സെന്റ് മേരീസ് പള്ളിയെ വത്തിക്കാന്‍ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. നവംബര്‍ 21 ന് ദേവാലയത്തിന്റെ കൂദാശയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് വിശ്വാസികള്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്ന ചരിത്ര പ്രഖ്യാപനം വത്തിക്കാനില്‍ നിന്നും ഉണ്ടായത്.
ചങ്ങനാശേരി അതിരൂപതയില്‍ തന്നെ ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് പള്ളിക്ക് ബസിലിക്ക പദവിയുണ്ട്.
ആരാധനാക്രമപരവും ആത്മീയവുമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ മൂല്യം, വലിപ്പവും സൗകര്യങ്ങളും, മതിയായ ശുശ്രൂഷകരും ക്രമീകരണങ്ങളും തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് ഒരു പള്ളിയെ കത്തോലിക്ക സഭ ബസിലിക്കയായി ഉയര്‍ത്തുന്നത്.
ബസിലിക്ക പള്ളികള്‍ക്ക് പൊതുവേ ആഘോഷിക്കപ്പെടേണ്ട പ്രത്യേക തിരുനാളുകളും ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ഉണ്ടാകും. മധ്യകേരളത്തിലെ തന്നെ പ്രമുഖ മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ് പാറേല്‍ സെന്റ് മേരീസ് പള്ളി. ഇവിടെ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഏറെ പ്രസിദ്ധമാണ്.
തീര്‍ഥാടകരുടെ എണ്ണം ഏറിയതോടെയാണ് പൗരാണികമായ പഴയ പള്ളിക്കു പകരം പുതിയ പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചത്. 51,000 ത്തിലധികം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ പുതിയ പള്ളി കേരളത്തിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായി കരുതപ്പെടുന്നു. നവംബര്‍ 21 നാണ് പുതിയ പള്ളിയുടെ കൂദാശ നിശ്ചയിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പുതിയ പള്ളിയുടെ ശില ആശീര്‍വദിച്ചത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചങ്ങനാശേരിയുടെ ആധുനിക കാലത്താണ് അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള പാറേല്‍ പള്ളി രൂപം കൊള്ളുന്നത്. ഈ ദേവാലയത്തേക്കാള്‍ പഴക്കവും പാരമ്പര്യമുള്ള ധാരാളം മത-ആത്മീയകേന്ദ്രങ്ങള്‍ ഇവിടെ വേറെയുണ്ട്. പക്ഷേ, അവയ്ക്കൊന്നും കിട്ടിയതിനേക്കാള്‍ ഉയര്‍ന്ന ഒരു സ്ഥാനം ചങ്ങനാശേരിക്കാരുടെ ഹൃദയത്തില്‍ പാറേല്‍ പള്ളിക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.