കേരളത്തിലെ എസ്ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീം കോടതി

കേരളത്തിലെ എസ്ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആറില്‍ പേര് നീക്കം ചെയ്തവര്‍ക്ക് പരാതി നല്‍കാനുള്ള സമയം സുപ്രീം കോടതി നീട്ടി നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

പരാതിക്കാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. രേഖാമൂലം ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ഉചിതമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ഉത്തര്‍പ്രദേശ്, കേരളം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 'എസ്ഐആര്‍' ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേരളത്തില്‍ എസ്ഐആറിന്റെ ഭാഗമായി പേരു നീക്കം ചെയ്യപ്പെട്ടവര്‍ക്ക്, പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് ( ഒക്ടോബര്‍ 30) അവസാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അഭിഭാഷകന്‍ ജി പ്രകാശ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് പരാതിയുള്ളവര്‍ക്ക് തുടര്‍ന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

കേരളത്തിലെയും ഛത്തീസ്ഗഡിലെയും എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി.എസ് നായിഡു കോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശിനെ സംബന്ധിച്ചിടത്തോളം വന്‍തോതില്‍ 'ഫോം 7' സമര്‍പ്പിക്കപ്പെട്ടെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ അവ വ്യാജമാണെന്ന് കണ്ടെത്തി. അതില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട് എന്നും അഭിഭാഷകന്‍ ഡി.എസ് നായിഡു അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.