മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഷോപ്പിംഗ് സെന്ററുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുന്നത്. പരിശോധനയ്ക്കു വിസമ്മതിച്ചാല്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഷോപ്പിംഗ് സെന്ററുകളില്‍ ഒഴികെ പരിശോധന സൗജന്യമാകും. ഷോപ്പിംഗ് സെന്ററുകളില്‍ പരിശോധനയുടെ ചെലവ് വ്യക്തികള്‍ വഹിക്കണം. പരിശോധനയ്ക്കു വിസമ്മതിക്കുന്നവര്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മുംബൈയില്‍ ശനിയാഴ്ച മാത്രം 2,982 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.