ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍; യു.എസ് പ്രതിരോധ സെക്രട്ടറി കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തി

ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍; യു.എസ് പ്രതിരോധ സെക്രട്ടറി കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തി

ന്യുഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഇത്തരം വിഷയങ്ങള്‍ ഇന്ത്യയും യു.എസ്സും പോലെ പരസ്പരം പങ്കാളികളായ രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ശിഥിലമാകുന്നത് ഇന്ത്യാ സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്ററായ ബോബ് മെനന്‍ഡസ് ലോയ്ഡ് ഓസ്റ്റിന് കത്തയച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ നിയമഭേദഗതിയുടെയും കര്‍ഷക സമരങ്ങളുടെയും പശ്ചാത്തലത്തിലാണ് ബോബ് മെനന്‍ഡസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെന്നും കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായെന്നും ഓസ്റ്റിന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളും സ്ത്രീകളും നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മാത്രമാണ് പ്രത്യേകം ചര്‍ച്ച ചെയ്തത്. മൂന്ന് ദിവത്തെ സന്ദര്‍ശനത്തിനായാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും വര്‍ധിപ്പിക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.