ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ സി.ബി.എസ്.ഇയുടെ അനുമതി. കൊവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സി.ബി.എസ്.ഇ തീരുമാനം.
പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌കൂളില്‍ പരീക്ഷാകേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച് 25 വരെ സമര്‍പ്പിക്കാം. ഏത് സ്‌കൂളിലേക്കാണോ പരീക്ഷാകേന്ദ്രം മാറ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മൂന്ന് ഷിഫ്റ്റുകളായിട്ടാണ് ഈ വര്‍ഷം നടത്തുക. വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ മാര്‍ച്ച് 31നകം സി.ബി.എസ്.ഇ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.