പുതിയ വിസകൾ: നേതൃത്വത്തിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ ജിഡിആർഎഫ്എ പ്രതിജ്ഞാബദ്ധം: മേജർ ജനറൽ അൽ മർറി

പുതിയ വിസകൾ: നേതൃത്വത്തിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ  ജിഡിആർഎഫ്എ പ്രതിജ്ഞാബദ്ധം: മേജർ ജനറൽ  അൽ മർറി

ദുബായ്: യുഎഇ കാബിനെറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, റിമോട്ട് വർക്ക് വിസ സംവിധാനം എന്നിവ നടപ്പിലാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്‌ അഫയേഴ്സ്‌(ജിഡിആർഎഫ്എഡി) പ്രതിജ്ഞാബദ്ധമാണെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു. ഈ അനുമതി മുഖേനെ സ്വസ്ഥമായ ജീവിത ഇടം, ബിസിനസ്, മികച്ച ടൂറിസം മേഖല എന്നിവയുടെ മുഖ്യ കേന്ദ്രമായി യുഎഇ- മാറുമെന്നും ഈ മേഖലയിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം ജിഡിആർഎഫ്എ നൽകുമെന്നും അൽ മർറി കൂട്ടിച്ചേർത്തു. കൂടുതൽ ഉന്നതകളിലേക്ക് രാജ്യത്തെ നയിക്കാൻ യുഎ ഇ നേതൃത്വത്തിന്റെ വിവേകപൂർണ്മായ തിരുമാനമാണ് പുതിയ ഈ വിസ സംവിധാനമെന്ന് അദ്ദേഹം പ്രതികരിച്ചു.

ദീർഘദൃഷ്ടിയുള്ള നേതൃത്വങ്ങളിൽ നിന്നാണ് വിവേകപൂർണമായ തീരുമാനങ്ങൾ ഉണ്ടാവുന്നത്. അത്തരത്തിലുള്ള തീരുമാനങ്ങൾ കൊണ്ടാണ് വെല്ലുവിളികൾക്കിടയിലും യുഎഇ ബിസിനസ്, ടൂറിസം എന്നിവയുടെ ശ്രദ്ധേയമായ കേന്ദ്രമായി മാറിയത്.

യുഎഇയിൽ താമസിച്ചു കൊണ്ട് ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന അവസരമാണ് റിമോട്ട് വർക്ക് വിസ നൽകുന്നത്. അതിന് കമ്പനിയുടെ സാന്നിധ്യം യുഎഇയിൽ ആവശ്യമില്ല. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്ന വിസാ സംവിധാനത്തിൽ പല തവണ രാജ്യത്ത് വന്നുമടങ്ങാനുള്ള അനുമതി ലഭിക്കും. സാധാരണ ടൂറിസ്റ്റ് വിസകളുടെ ഗണത്തിൽ ഒരു തവണ മാത്രമേ എൻട്രിയും, എക്സിറ്റും അനുവദിക്കൂ. എന്നാൽ മൾട്ടിപ്പിൾ ടൂറിസ്റ്റ്  വിസയിൽ രാജ്യത്തിൽ നിന്നും പുറത്തു പോയാലും കാലഹരണപ്പെടില്ല. വീണ്ടും പല തവണ ആ വിസയുമായി തന്നെ യുഎഇ-യിലേക്ക് എത്താവുന്നതാണ്.

എന്നാൽ ഒരു പ്രവേശത്തിനിടയിൽ പരമാവധി 90 ദിവസം മാത്രമേ യുഎഇ യിൽ തങ്ങാൻ കഴിയൂ .ആവിശ്യമായ യോഗ്യത ഉണ്ടങ്കിൽ എല്ലാ രാജ്യകാർക്കും ഇത് ലഭിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.