ആദ്യ ബഹിരാകാശ ഹോട്ടല്‍ 2027 ല്‍ ; സഞ്ചാരികള്‍ക്കായി റസ്റ്ററന്റുകള്‍, ഹെല്‍ത്ത് സ്പാ, ലൈബ്രറി എന്നിവ ഒരുക്കും

ആദ്യ ബഹിരാകാശ ഹോട്ടല്‍ 2027 ല്‍ ; സഞ്ചാരികള്‍ക്കായി റസ്റ്ററന്റുകള്‍, ഹെല്‍ത്ത് സ്പാ, ലൈബ്രറി എന്നിവ ഒരുക്കും

വാഷിങ്ടണ്‍: ലോകത്തെ ആദ്യ ബഹിരാകാശ ഹോട്ടല്‍ 2027 ല്‍ സല്‍ക്കാരത്തിനായി തുറക്കുമെന്ന് റിപ്പോര്‍ട്ട്. വോയേജര്‍ ക്ലാസ് സ്‌പേസ് സ്റ്റേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഭൂമിക്ക് പുറത്തെ ആദ്യ ഹോട്ടലാണിത്. 400 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുള്ള ഹോട്ടലില്‍ റ്രസ്റ്ററന്റുകള്‍, ഹെല്‍ത്ത് സ്പാ, ലൈബ്രറി തുടങ്ങിപത്യേകം തീമുകള്‍ക്കനുസരിച്ചുള്ള കണ്‍സള്‍ട്ട് വേദികള്‍ എന്നിവ ഉണ്ടാകും.

അമേരിക്കന്‍ കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലി കോര്‍പറേഷന്റേതാണ് ഈ ബഹിരാകാശ ഹോട്ടല്‍. ഹോട്ടലിന്റെ നിര്‍മ്മാണം 2025 ല്‍ ആരംഭിക്കാനാണ് പദ്ധതി. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സംരംഭത്തിന്റെ ചെലവ് വ്യക്തമാക്കിയിട്ടില്ല. ഭൂമിയെ ഓരോ 90 മിനിട്ടിലും ഒഎസിയുടെ ബഹിരാകാശ ഹോട്ടല്‍ വലംവെക്കും. വ്യത്താകൃതിയില്‍ ഹോട്ടലിന്റെ നിര്‍മ്മാണം ലോഹത്തിലാണ്. ചന്ദ്രന്റെ ഉപരിതലത്തിലിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഈ ഹോട്ടലില്‍ സഞ്ചാരികള്‍ക്ക് അനുഭവിക്കാന്‍ കഴിയുക.

പ്രത്യേകമായി ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ സഞ്ചാരികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ ഗവേഷണത്തിനുമുള്ള അവസരമുണ്ടാകും. ബഹിരാകാശ ഹോട്ടല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഒഎസി. ബഹിരാകാശ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച പ്രത്യേക പരിശീലനം നിര്‍ബന്ധമാണ്. ഇതിന് ശേഷം 10 ദിവസം ബഹിരാകാശ ജീവിതം ഭൂമിയില്‍ കൃത്രിമമായി അനുഭവിച്ച ശേഷമാകും സഞ്ചാരികള്‍ യാത്ര തിരിക്കുക.

ബഹിരാകാശ ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികള്‍ക്കായി മാറ്റിവെക്കുക. ബാക്കിയുള്ള ഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ വാടകക്കോ സ്വന്തമായോ നല്‍കാനാണ് പദ്ധതി. സഞ്ചാരികളെ ഭൂമിയില്‍ നിന്നും ബഹിരാകാശ ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്സിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.