സ്വപ്നയുടെ രഹസ്യമൊഴി: എജിയുടെ നോട്ടീസില്‍ കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് മറുപടി നല്‍കും

സ്വപ്നയുടെ രഹസ്യമൊഴി: എജിയുടെ നോട്ടീസില്‍ കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് മറുപടി നല്‍കും

കൊച്ചി: കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് എജി നല്‍കിയ നോട്ടിസില്‍ കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് മറുപടി നല്‍കും. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നോട്ടിസിലാണ് മറുപടി.

സിപിഐഎം നേതാവും ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ.ജെ. ജേക്കബിന്റെ പരാതിയിലായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് എജി നോട്ടിസയച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയതെന്നായിരുന്നു സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.