ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് കപ്പടിക്കാനൊരുങ്ങി ആലപ്പുഴക്കാരന്‍ ടോം ജോര്‍ജ്. മാര്‍ച്ച് 26നും 27-നും ആഷ്ബര്‍ട്ടണില്‍ നടക്കുന്ന ന്യൂസിലന്‍ഡ് നാഷണല്‍ ഡ്രാഗന്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പില്‍ വൈമാക് ടീമിനു വേണ്ടിയാണ് ടോം മത്സരിക്കുന്നത്.
2019-ല്‍ ഹാമില്‍ടണില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയിട്ടുണ്ട്. ഏടത്വ പാണ്ടി പഴേമഠത്തില്‍ കെ.എസ്.ഇ.ബി റിട്ട. എന്‍ജിനീയര്‍ ജോര്‍ജ്കുട്ടിയുടെയും മോളിമ്മയുടെയും മകനാണ് ടോം. 2015 മുതല്‍ ന്യൂസിലന്‍ഡില്‍ താമസിക്കുന്നു. മകന്‍: ജെഫ് ടോം. സഹോദരങ്ങള്‍: ഫാ. സിറിയക് പഴേമഠം (വികാര്‍, സെന്റ റീത്താസ് ചര്‍ച്ച് കണ്ണാടി), ജിയ ജോര്‍ജ് ഒറ്റപ്പ്ളാക്കല്‍ പാല (ഓസ്ട്രേലിയ).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.