കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നിര്‍ദേശം പരിശോധിച്ച് വരികയാണെന്നും അതുവരെ തെരഞ്ഞടുപ്പ് മരവിപ്പിക്കുകയാണെന്നും കമ്മീഷന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങാനിരിക്കെയാണ് കമ്മീഷന്റെ ഇടപെടല്‍. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് വാര്‍ത്താകുറിപ്പിലുള്ളത്.

വയലാര്‍ രവി, അബ്ദുല്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്. ഏപ്രില്‍ 12ന് വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു ഈ മാസം 17ന് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്. അതുപ്രകാരം ഈ മാസം 31 നകം നാമനിര്‍ദേശ പത്രിക സമര്‍പ്പണം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.