കുവൈറ്റിലെ മുഴുവന്‍ ഇന്ത്യക്കാരും വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം: ഇന്ത്യന്‍ അംബാസിഡര്‍

കുവൈറ്റിലെ മുഴുവന്‍ ഇന്ത്യക്കാരും വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം: ഇന്ത്യന്‍ അംബാസിഡര്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ താമസിക്കുന്ന 16 വയസിനു മുകളിലുള്ള മുഴുവന്‍ ഇന്ത്യക്കാരും കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍. വാക്സിന്‍ ബോധവല്‍ക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച 'വാക്സിന്‍ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ' കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അംബാസഡര്‍ സി.ബി ജോര്‍ജ്. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെ ഒരു മാസക്കാലയളവിലാണ് കെ.കെ.എം.എയുടെ നേതൃത്വത്തില്‍ വാക്സിന്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്.

കുവൈറ്റില്‍ കോവിഡ് വാക്സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ എംബസിയുടെ ലക്ഷ്യം. ഇതിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവന്ന കെ.കെ.എം.എയെ അഭിനന്ദിക്കുന്നതായും മറ്റു സാമൂഹ്യസേവന സംഘടനകളും പ്രവര്‍ത്തകരും ഈ വഴിയേ മുന്നോട്ടുവരണമെന്നും അംബാസിഡര്‍ സിബി ജോര്‍ജ് പറഞ്ഞു. വാക്സിന്‍ രജിസ്ട്രേഷനുവേണ്ടി സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേകം കൗണ്ടറുകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.