വ്യാപക പ്രതിഷേധം: ഇടതുപക്ഷത്തിന് അനുകൂലമായി പുറത്തിറക്കിയ വീഡിയോകള്‍ പിന്‍വലിച്ച് പുരോഗമന കലാസാഹിത്യ സംഘം

വ്യാപക പ്രതിഷേധം: ഇടതുപക്ഷത്തിന് അനുകൂലമായി പുറത്തിറക്കിയ വീഡിയോകള്‍ പിന്‍വലിച്ച് പുരോഗമന കലാസാഹിത്യ സംഘം

തിരുവനന്തപുരം: ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ പുറത്തിറക്കിയ വീഡിയോകള്‍ പിന്‍വലിച്ച് പുരോഗമന കലാ സാഹിത്യ സംഘം(പു.ക.സ). സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീഡിയോ പിന്‍വലിക്കാന്‍ പു.ക.സ തീരുമാനിച്ചത്.

നിരവധി വീഡിയോകളാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിക്കാന്‍ പുരോഗമന കലാസാഹിത്യ സംഘം പുറത്തിറക്കിയത്. എന്നാല്‍ പല വീഡിയോകളും വിവാദമാകുകയായിരുന്നു. തീവ്രവാദ ചാപ്പകുത്തല്‍ മുതല്‍ അറുപഴഞ്ചന്‍ അവതരണം വരെ ചൂണ്ടിക്കാട്ടിയാണ് വീഡിയോകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.