സമദൂര നയമെന്ന് ആവര്‍ത്തിച്ച് യാക്കോബായ സഭ; ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യാന്‍ പറയില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ്

സമദൂര നയമെന്ന് ആവര്‍ത്തിച്ച് യാക്കോബായ സഭ; ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യാന്‍ പറയില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂര നയമെന്ന് ആവര്‍ത്തിച്ച് യാക്കോബായ സഭ. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും എതിര്‍പ്പില്ലെന്നും പളളി തര്‍ക്കത്തില്‍ ബിജെപിയില്‍ നിന്ന് ഉറപ്പൊന്നും ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാതിരുന്നതെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് തന്നെയെന്ന് ആഹ്വാനം ചെയ്യുകയാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്. സഭയെ സംബന്ധിച്ച് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. എല്ലാവരുടെയും സഹായം സഭയ്ക്ക് ആവശ്യമുണ്ട്. ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് ആവര്‍ത്തിച്ച് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.