മൊട്ടയടിച്ച് പ്രതിഷേധിച്ച ലതിക സുഭാഷിനെ കോണ്‍ഗ്രസ് പുറത്താക്കി

മൊട്ടയടിച്ച് പ്രതിഷേധിച്ച ലതിക സുഭാഷിനെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂരില്‍ റിബലായി മത്സരിക്കുകയും ചെയ്യുന്ന മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസിനെ ഏറെ പ്രതികൂലമായി ബാധിച്ച സംഭവമായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നില്‍ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തത്. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പലവിധ പ്രതിഷേധങ്ങള്‍ വിവിധ ജില്ലകളിലുണ്ടായെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയുടെ നിറം കെടുത്തിയത് ലതികയുടെ പ്രതിഷേധമായിരുന്നു.

പിന്നാലെ ദേശീയ, സംസ്ഥാന തലങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന് നേരിടേണ്ടി വന്നിരുന്നു. നേതാക്കളുടെ അനുനയന നീക്കങ്ങള്‍ തള്ളിയ ലതികാ സുഭാഷ് പിന്നീട് ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് വരികയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.