ബംഗാളിലും അസമിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

ബംഗാളിലും അസമിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

ന്യുഡല്‍ഹി: ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. 7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ബംഗാളിലും അസമിലും വോട്ടെടുപ്പ്. ബംഗാളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 355 എണ്ണം പ്രശ്‌ന ബാധിത ബൂത്തുകളാണ്.

ആദ്യഘട്ട വോട്ടെടുപ്പില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 800 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സൗത്ത് 24 പര്‍ഗാന, പര്‍ബ, മേദിനിപൂര്‍ ജില്ലളിലായുള്ള 33 മണ്ഡങ്ങളിലേക്കായി 171 സ്ഥാനാര്‍ത്ഥികളാണുള്ളത്. മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിര്‍ണായകമാണ്. നിരോധനാജ്ഞ തുടരുന്ന നന്ദിഗ്രാമില്‍ സുരക്ഷക്കായി കൂടുതല്‍ സേനയെ വിന്യസിച്ചു. അസമില്‍ ഡെപ്യൂട്ടി സ്പീക്കറും 3 മന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. ടിഎംസി വിട്ട സുവേന്ദു അധികാരിയെ വച്ചു തന്നെ മമത ബാനര്‍ജിയെ നേരിടാനും നന്ദിഗ്രാം പിടിക്കാനുമാണ് ബിജെപി നീക്കം.

അസമില് 13 ജില്ലകളില് നിന്നായി 345 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ അമിനുല്‍ ഹഖ് ലസ്‌കര്‍, മന്ത്രിമാരായ പിയുഷ് ഹസാരിക, പരിമള്‍ ശുക്ല, ഭബേഷ് കാലിത എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. ബിജെപി വിട്ട് എത്തിയ മുന്‍മന്ത്രി സം റോങ് - താങാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ സ്ഥാനാര്‍ത്ഥി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.