മാനന്തവാടി : ഇടതുപക്ഷത്തോട് രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനന്തവാടിയില്‍ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇടതുപക്ഷത്തുള്ളവരെല്ലാം എന്റെ സഹോദരി സഹോദരന്‍മാരാണ്. അവരെ വെറുക്കാന്‍ തനിക്കാവില്ല. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരും'-രാഹുല്‍ ഗാന്ധി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആശയപോരാട്ടങ്ങള്‍ക്ക് അപ്പുറം വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരവസരം ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. എന്നാൽ യുഡിഎഫ് ഭരണത്തിൽ വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.