ഇരട്ടവോട്ടുകള്‍ ചെയ്യാന്‍ ശ്രമിച്ചാൽ ക്രിമിനല്‍ നടപടിപ്രകാരം കേസ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

ഇരട്ടവോട്ടുകള്‍ ചെയ്യാന്‍ ശ്രമിച്ചാൽ  ക്രിമിനല്‍ നടപടിപ്രകാരം കേസ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം: ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസ്. ഇരട്ടവോട്ട് തടയാന്‍ നടപടി പ്രഖ്യാപിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടികാറാം മീണ. ഒന്നിലധികം വോട്ടുകള്‍ ആരെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കും.


ഇരട്ട വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം.

ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയാറാക്കി പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കും. പട്ടികയിലുള്ളവര്‍ വോട്ടു ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം. എല്ലാ വോട്ടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമേ പോളിങ് ബൂതിനു പുറത്തേക്ക് പോകാന്‍ അനുവദിക്കാവൂ. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും ഭരണാധികാരികൾക്കും കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.